ചങ്ങനാശേരിയില്‍ എല്‍ഡിഎഫിനെ പിന്തുണച്ച മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് സാജന്‍ ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത്
ചങ്ങനാശേരിയില്‍ എല്‍ഡിഎഫിനെ പിന്തുണച്ച മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടിപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് സസ്‌പെന്‍ഷന്‍. ആതിര പ്രസാദ്, അംബിക വിജയന്‍, അനില രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വിപ്പ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അന്വേഷിക്കാന്‍ സമിതിയെയും നിയോഗിച്ചു. 

തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് സാജന്‍ ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു റൗണ്ടുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിനന്റെ ഏക അംഗത്തിന്റെ പിന്തുണയിലാണ് യുഡിഎഫ് വിജയിച്ചത്. 

 പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരിയെ വ്യാഴാഴ്ച എല്‍ഡിഎഫ് ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതന്‍ സജി തോമസ്  സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ സിപിഎം സജിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു റൗണ്ടിലും 16-15 ആണ് സാജന്‍ ഫ്രാന്‍സിസ്- സജി തോമസ് വോട്ടു നില.

ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും കോണ്‍ഗ്രസിലെ ഷൈനി ഷാജുവിനു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ധാരണ പ്രകാരം ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com