ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ; ആരാധനാലയങ്ങളെയും പരീക്ഷ എഴുതുന്നവരെയും ഒഴിവാക്കി

സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ; ആരാധനാലയങ്ങളെയും പരീക്ഷ എഴുതുന്നവരെയും ഒഴിവാക്കി

തിരുവനന്തപുരം : ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും യാത്രയ്ക്ക് അനുമതി നല്‍കി. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെ-മാറ്റ്, എംബിഎ, എല്‍എല്‍ബി തുടങ്ങിയ പരീക്ഷകള്‍ ഞായറാഴ്ച തീരുമാനിച്ചിരുന്നു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ എങ്ങനെ പരീക്ഷ എഴുതും എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com