തൃശൂരില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍. ചികിത്സയിലുള്ളത് 152പേര്‍

വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 
തൃശൂരില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍. ചികിത്സയിലുള്ളത് 152പേര്‍

തൃശൂര്‍:  ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരന്‍, ജൂണ്‍ ഒന്നിന് ബഹ്‌റിനില്‍ നിന്നു വന്ന 42കാരി, ജൂണ്‍ നാലിന്  രാജസ്ഥാനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ 48കാരന്‍,  ജൂണ്‍ ഒന്നിന്  റിയാദില്‍ നിന്ന് വന്ന ചേലക്കര സ്വദേശിയായ 26കാരന്‍  എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കോവിഡ് 19 സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തൃശൂര്‍  സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

14 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. 9 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ഇതുവരെ ആകെ അസുഖബാധിതരായ 58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 864 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന്  പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.

ഇന്ന് 350 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 5284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്, ഇതില്‍ 4459 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 825 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ  ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 1915 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com