പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കലക്ടറേറ്റില്‍ സന്ദര്‍ശകരെ കുറയ്ക്കും; ഹോട്ട്‌സ്‌പോട്ടുകളില്‍ വിലക്ക് കര്‍ശനമാക്കും

തൃശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കലക്ടറേറ്റില്‍ സന്ദര്‍ശകരെ കുറയ്ക്കും; ഹോട്ട്‌സ്‌പോട്ടുകളില്‍ വിലക്ക് കര്‍ശനമാക്കും

തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യകാര്യത്തിന് അല്ലാതെ ആരെയും സിവില്‍ സ്റ്റേഷന് അകത്തേക്കു പ്രവേശിപ്പിക്കില്ല. ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ് കാണിച്ചു വേണം അകത്തുകയറാന്‍. താഴത്തെ നിലയില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം സജ്ജമാക്കി.

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ല പൂര്‍ണമായി അടച്ചിടില്ലില്ലെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി എസി മൊയ്തീന്‍ അറിയിച്ചിരുന്നു.

നിരത്തുകളില്‍ പൊലീസിന്റെ പരിശോധന കര്‍ശനമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരും. ഈ പ്രദേശങ്ങളില്‍ വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.

രണ്ട് ദിവസത്തിനിടെ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. രോഗവ്യാപനം രൂക്ഷമാണെങ്കിലും അടച്ചിടല്‍ വേണ്ട, നിയന്ത്രണങ്ങള്‍ മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ചാവക്കാട് ആശുപത്രിയില്‍ മുന്‍ കരുതലിന്റെ ഭാഗമായി ഓ പി നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com