തൃശൂരിൽ അതീവജാ​ഗ്രത; ജില്ലയിലെ 10 ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണം കർശനമാക്കി

തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങൾ ഹോട്സ്പോട്ടിലാണ്
തൃശൂരിൽ അതീവജാ​ഗ്രത; ജില്ലയിലെ 10 ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണം കർശനമാക്കി

തൃശൂർ; സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ അതീവ ജാ​ഗ്രത. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകാനാണ് തീരുമാനം. എന്നാൽ ജില്ല പൂർണമായി അടച്ചിടില്ല. തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങൾ ഹോട്സ്പോട്ടിലാണ്. 

അതിനിടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് ​ഗുരുവായൂർ ക്ഷേത്രം വീണ്ടും അടച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ നടത്താം.  നിരത്തുകളിൽ പൊലീസിന്റെ പരിശോധന കർശനമാക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരും. ഈ പ്രദേശങ്ങളിൽ വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മുൻസിപ്പൽ പരിധിയിലെ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കാനാണ് തീരുമാനം.

രണ്ട് ദിവസത്തിനിടെ 21 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശ്ശൂർ കോർപ്പറേഷന്‍ എന്നിവിടങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. രോ​ഗവ്യാപനം രൂക്ഷമാണെങ്കിലും അടച്ചിടൽ വേണ്ട, നിയന്ത്രണങ്ങൾ മതി എന്നാണ് സർക്കാ‍ർ തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. 

ചാവക്കാട് ആശുപത്രിയിൽ മുൻ കരുതലിന്റെ ഭാഗമായി ഓ പി നിർത്തി. വരും ദിവസങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ അതുകൊണ്ടു തന്നെ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com