ഫേയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞെന്ന് പരാതി; വിഡി സതീശനെതിരെ കേസെടുത്തു

പൊതുപ്രവർത്തകനായ സലാം നൊച്ചിലകത്ത്, ഭാര്യ, അമ്മ എന്നിവരുടെ പരാതിലാണ് കേസ്
ഫേയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞെന്ന് പരാതി; വിഡി സതീശനെതിരെ കേസെടുത്തു

കൊച്ചി; ഫേയ്സ്ബുക്കിലൂടെ പൊതുപ്രവർത്തകനേയും കുടുംബത്തേയും അസഭ്യം പറഞ്ഞെന്ന പരാതിയിൽ വിഡി സതീശൻ എംഎൽഎയ്ക്കെതിരെ കേസ്. പറവൂർ പൊലീസാണ് കേസെടുത്തു. പൊതുപ്രവർത്തകനായ സലാം നൊച്ചിലകത്ത്, ഭാര്യ, അമ്മ എന്നിവരുടെ പരാതിലാണ് കേസ്. 

കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ തന്റെ ഫേയ്സ്ബുക്ക് അക്കൗട്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് വിഡി സതീശന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. നേരത്തെ യുവതിയുടെ പരാതിയിൽ വിഡി സതീശന് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com