ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു, അടൂര്‍ പ്രകാശിനെതിരെ വീണ്ടും കേസ്

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെതിരെ  വീണ്ടും കേസെടുത്തു
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു, അടൂര്‍ പ്രകാശിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെതിരെ  വീണ്ടും കേസെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് കേസ്. 62 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

ഇന്ന് രാവിലെയാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് ഉദ്ഘാടനം ചെയ്തത് അടൂര്‍ പ്രകാശാണ്. കെ എസ് ശബരീനാഥന്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു എന്ന് കാണിച്ചാണ് അടൂര്‍ പ്രകാശിനെതിരെ കേസെടുത്തത്.

കഴിഞ്ഞദിവസവും നെടുമങ്ങാട് പൊലീസ് തന്നെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന്റെ പേരില്‍ അടൂര്‍ പ്രകാശിനെതിരെ കേസെടുത്തത്. നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്‍പില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിനാണ് കേസ്. ലോക്ക്ഡൗണ്‍ മാര്‍ഗരേഖ ലംഘിച്ചതിനാണ് കേസെടുത്തത്. ലോയേഴ്‌സ് കോണ്‍ഗ്രസാണ് പരിപാടി സംഘടിപ്പിച്ചത്. അന്നും അടൂര്‍പ്രകാശ് തന്നെയായിരുന്നു ഉദ്ഘാടകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com