സംസ്ഥാനത്ത് രോ​ഗമുക്തരായവരുടെ എണ്ണം 1000 കടന്നു; ഇനി ചികിത്സയിലുള്ളത് 1342പേർ

അതേസമയം സംസ്ഥാനത്ത് ഇന്ന് 85പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 
സംസ്ഥാനത്ത് രോ​ഗമുക്തരായവരുടെ എണ്ണം 1000 കടന്നു; ഇനി ചികിത്സയിലുള്ളത് 1342പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 1045പേർ കോവിഡ19ൽ നിന്ന് രോ​ഗമുക്തി നേടി. ഇന്ന് 46പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ 1342പേരാണ് ഇനി ചികിത്സയിലുള്ളത്. ഇന്ന് കണ്ണൂരിൽ നിന്നുള്ള പത്തുപേർ രോ​ഗമുക്തരായി.  പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തൃശ്ശൂർ ജിലയിൽ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള ഓരാളുടെ വീതവും പരിശോധനാഫലം നെ​ഗറ്റീവ് ആയി. അതേസമയം സംസ്ഥാനത്ത് ഇന്ന് 85പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മലപ്പുറം ജില്ലയിൽ 15 പേർക്കും കണ്ണൂർ ജില്ലയിൽ 14 പേർക്കും കോഴിക്കോട് ജില്ലയിൽ 12 പേർക്കും, ആലപ്പുഴ, കാസർകോട് ജില്ലകളിൽ 9 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ 8 പേർക്കും എറണാകുളം ജില്ലയിൽ 7 പേർക്കും ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com