സൗദിയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 221 ആയി

സൗദി അറേബ്യയിൽ ഇന്ന് രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
സൗദിയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 221 ആയി

റി​യാ​ദ്: സൗദി അറേബ്യയിൽ ഇന്ന് രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കൊടുവളളി സ്വദേശി സാബിര്‍ (23) റിയാദിലും  കൊല്ലം പളളിമുക്ക് സ്വദേശി സൈനല്‍ ആബിദീന്‍ (60) ജിദ്ദയിലുമാണ് മരിച്ചത്. ഇതോടെ ​ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 221 ആയി ഉയർന്നു.

റി​യാ​ദ് അ​ല്‍ ഈ​മാ​ന്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സാബിറിന് മ​ര​ണം സം​ഭ​വി​ച്ച​ത്. റി​യാ​ദി​ൽ പ്രി​ൻ​റിം​ഗ് പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തി​രു​ന്ന സാ​ബി​റി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. കോ​വി​ഡി​ന്‍റെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​യി​രു​ന്നു. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലും സാ​ബി​റി​ന് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മൊ​പ്പം റി​യാ​ദി​ൽ ക​ഴി​ഞ്ഞി​രു​ന്ന സാ​ബി​ർ പ്ല​സ്ടു വ​രെ റി​യാ​ദി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ച്ച​ത്.

ദുബായിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. 63 വയസായിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com