കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു; ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളേയും ക്വാറന്റീനില്‍ ആക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം കണ്ണൂര്‍ കെഎസ്അര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. താജിക്കിസ്ഥാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചശേഷം െ്രെഡവര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഡ്രൈവറുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. 

മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് താജിക്കിസ്ഥാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായി കൊല്ലം വരെ യാത്ര ചെയ്തത്. തുടര്‍ന്നുള്ള വിവിധ ദിവസങ്ങളില്‍ ഇദ്ദേഹം ഡ്യൂട്ടിക്കായി കണ്ണൂര്‍ ഡിപ്പോയില്‍ എത്തിയിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടുദിവസം മുമ്പും ഇദ്ദേഹം ഡിപ്പോയില്‍ വന്നു. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളേയും ക്വാറന്റീനില്‍ ആക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുമായി പോകുന്ന കെഎസ്അര്‍ടിസി ബസുകളിലെ ജീവനക്കാരോട് സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. െ്രെഡവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തെ ഗൗരവത്തോെടയാണ് കെഎസ്അര്‍ടിസി കാണുന്നത്. ജില്ലയില്‍ സമ്പര്‍ക്കരോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉറപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com