കോവിഡ് കാലത്ത് കിടപ്പാടം 'നഷ്ടമായി' എംഎല്‍എ; താമസിക്കാനായി 'അലച്ചില്‍'

ഗേറ്റിന് പടിക്കല്‍നിന്ന് ഭാര്യയില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങാമെന്നതാണ് ഏക ആശ്വാസം
കോവിഡ് കാലത്ത് കിടപ്പാടം 'നഷ്ടമായി' എംഎല്‍എ; താമസിക്കാനായി 'അലച്ചില്‍'

പത്തനംതിട്ട: മകളും മരുമകനും പേരക്കുട്ടിയും വീട്ടിലെത്തിയതോടെ കിടപ്പാടം 'നഷ്ടമായി' അലയുകയാണ് തിരവല്ല എംഎല്‍എ മാത്യു ടി തോമസ്.
വിലക്ക് കാരണമാണ് എംഎല്‍യ്ക്ക് വീട്ടില്‍ കയറാന്‍ പറ്റാത്തത്. എംഎല്‍എയുടെ വീട്ടില്‍ അവര്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്. അതു കഴിയും വരെ മാത്യു ടി. തോമസിനു ഗൃഹപ്രവേശം നിഷിദ്ധം.ഗേറ്റിന് പടിക്കല്‍നിന്ന് ഭാര്യയില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങാമെന്നതാണ് ഏക ആശ്വാസം. 
 
ആദ്യ 3 ദിവസം തിരുവല്ല ടിബിയില്‍ കഴിഞ്ഞു. ചട്ടപ്രകാരം അതില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയാത്തതു കൊണ്ട് തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ പോയി. അവിടെയും 3 ദിവസം. ഇതിനിടെ പുറത്തു നിന്നു ഭക്ഷണം കഴിച്ച് ആകെ അവശനായി. ഇതോടെ പുറത്തെ ഭക്ഷണം നിര്‍ത്തി. ഗേറ്റിനു പുറത്തു ഭാര്യ തയാറാക്കി വയ്ക്കുന്ന കഞ്ഞി എടുത്തു കൊണ്ടു ടിബിയില്‍ പോയി കഴിക്കും. 

തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ സ്വന്തമായി കഞ്ഞി വച്ചു കുടിക്കുകയായിരുന്നു. ഭാര്യ ഡോ. അച്ചാമ്മ അലക്‌സും രണ്ടാമത്തെ മകള്‍ അമ്മു തങ്കം മാത്യുവും വീട്ടിലുണ്ട്. ഇവരും പുറത്ത് ഇറങ്ങുന്നില്ല. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്യു ടി. വാങ്ങി ഗേറ്റില്‍ എത്തിക്കും. എംഎല്‍എയുടെ പിതാവ് റവ. ടി.തോമസിനെ സഹോദരന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. അടുത്ത ശനിയാഴ്ച അച്ചുവിന്റെ ക്വാറന്റീന്‍ കഴിയും. അതിനു ശേഷമേ വീട്ടിലേക്കു പ്രവേശനമുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com