ഡ്രൈവർക്ക് കോവിഡ്; കെഎസ്ആർടിസിയിൽ കൂടുതൽ സുരക്ഷാ സംവിധാനമെന്ന് ​ഗതാ​ഗത മന്ത്രി

ഡ്രൈവർക്ക് കോവിഡ്; കെഎസ്ആർടിസിയിൽ കൂടുതൽ സുരക്ഷാ സംവിധാനമെന്ന് ​ഗതാ​ഗത മന്ത്രി
ഡ്രൈവർക്ക് കോവിഡ്; കെഎസ്ആർടിസിയിൽ കൂടുതൽ സുരക്ഷാ സംവിധാനമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ ഒരു കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കൂടുതൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. കെഎസ്ആർടിസി ബസുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

യാത്രക്കാരിൽ നിന്നു സുരക്ഷാ അകലം പാലിക്കുന്നതിനും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശം നൽകി. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ബസുകളിൽ ലഭ്യമാക്കും.

ആദ്യ ഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സർവീസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആവശ്യമെന്നു കണ്ടാൽ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com