തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍; നാളെ മുതല്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തൃശൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ കലക്ടര്‍
തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍; നാളെ മുതല്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ രോഗവ്യാപനമില്ലെന്നും രോഗവ്യാപനം ഉണ്ടായാല്‍ തടയാനുള്ള നടപടി പൂര്‍ത്തിയാക്കിയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാകളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സിവില്‍സ്‌റ്റേഷന്‍കെട്ടിടത്തിലെ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്കു കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി. ഇക്കാര്യം അതത് ഓഫീസ്‌മേധാവികള്‍ ക്രമീകരിക്കും. തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ. ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും.പൊതുജനങ്ങള്‍ ഓഫീസില്‍ നേരിട്ടു വരാതെ ഇമെയില്‍ (strcoll.ker@nic.in), വാട്ട്‌സ്ആപ്പ് (നമ്പര്‍  9400044644), ടെലിഫോണ്‍ (04872360130) എന്നീ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

സിവില്‍സ്‌റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും. എല്ലാവര്‍ക്കുമായി തെര്‍മല്‍സ്‌ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തില്‍ ഏര്‍പ്പെടുത്തും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കു നല്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com