ദേഹത്ത് ചതവുകളോ മുറിവുകളോ ഇല്ല; കൊല്ലത്തെ ആറാംക്ലാസുകാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 
ദേഹത്ത് ചതവുകളോ മുറിവുകളോ ഇല്ല; കൊല്ലത്തെ ആറാംക്ലാസുകാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: പ്രാക്കുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആറാംക്ലാസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തൂങ്ങിമരണമാണെന്നും ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 

കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിലെ കഞ്ചാവ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് കുഞ്ഞിന്റെയും അമീനയുടെയും മകളാണ് മരിച്ച ആറാംക്ലാസുകാരി. 

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ മകള്‍ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com