മേയറുടെ മുറിയിലേക്ക് 'അപ്രതീക്ഷിത അതിഥി', ഞെട്ടി ജീവനക്കാര്‍; മൂര്‍ഖന്‍ പാമ്പ് രണ്ടാം നിലയില്‍ എത്തിയതില്‍ അമ്പരപ്പ്

മേയറുടെ ഓഫീസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: മേയറുടെ ഓഫീസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍. കോര്‍പ്പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിന് മുന്നിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പാമ്പ് രണ്ടാമത്തെ നിലയില്‍ എത്തിയതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്.  തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പാമ്പിനെ കാണുമ്പോള്‍ മേയര്‍ ഹണി ബഞ്ചമിന്‍ ചേംബറില്‍ ഇല്ലായിരുന്നെങ്കിലും ഓഫീസ് കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

മേയര്‍ ചേംബറിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും തല്ലിക്കൊന്നു.  ഒരാഴ്ചയ്ക്കിടയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കാണുന്ന നാലാമത്തെ പാമ്പാണ് ഇത്. മറ്റു 3 പാമ്പിനെയും കണ്ടതു താഴത്തെ നിലയിലാണ്. ഹെല്‍ത്ത് ഓഫിസറുടെ മുറിക്കു മുന്നിലും റവന്യു വിഭാഗത്തിനു മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പിനെ കണ്ടത്.

ഇവയെ തല്ലിക്കൊല്ലുകയായിരുന്നു. കോര്‍പ്പറേഷന്‍ ഓഫീസ് ചായം തേച്ചു മോടി പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്പുകള്‍ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നു കരുതുന്നു. എന്നാല്‍ പടിക്കെട്ടുകള്‍ കയറി പാമ്പ് മേയറുടെ ഓഫിസിന് മുന്നിലെത്തിയത് എങ്ങനെയെന്നാണ് ജീവനക്കാരുടെ സംശയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com