ശബരിമല നട ഇന്ന് തുറക്കും

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും
sabarimala
sabarimala

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് വിളക്കുകള്‍ തെളിക്കും.

നട തുറക്കുന്ന ദിവസം പതിവ് പൂജകളില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതി ഹോമം. ലോക്ഡൗണില്‍ ഇളവ് ലഭിച്ചെങ്കിലും കോവിഡ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍  ക്ഷേത്രങ്ങളില്‍ ഭക്തരെ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്ന് ഈ മാസവും  പ്രവേശനം അനുവദിച്ചിട്ടില്ല. 14 മുതല്‍ നട അടയ്ക്കുന്ന 19 വരെ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. 

നട തുറക്കുന്നതിലും അടയ്ക്കുന്നതിലും സമയക്രമീകരണം ഉണ്ട്. രാവിലെ 5ന് തുറക്കുന്ന നട രാവിലെ 10.30ന് അടയ്ക്കും. തുടര്‍ന്ന് വൈകിട്ട് 5ന് തുറന്ന് രാത്രി 7.30ന് നട അടയ്ക്കും. മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി നട അടയ്ക്കും. ജൂലൈ 15 മുതല്‍ 20 വരെയായിരിക്കും കര്‍ക്കടകമാസ പൂജകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com