മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി ( ചിത്രങ്ങള്‍ )

ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം
മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി ( ചിത്രങ്ങള്‍ )

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ്ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ലിഫ്ഹൗസില്‍ ലളിതമായ വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു.

വീണയുടേയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും, സിപിഎം സംസ്ഥാന സമിതി അംഗവുമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com