ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; കൊല്ലപ്പെട്ടത് വർക്കല സ്വദേശിയായ യുവാവ്

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.
ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; കൊല്ലപ്പെട്ടത് വർക്കല സ്വദേശിയായ യുവാവ്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ശ്രീ​കാ​ര്യ​ത്ത് കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തിരിച്ചറിഞ്ഞു. വ​ർ​ക്ക​ല സ്വ​ദേ​ശിയുടേതാണ് മൃതദേഹം എന്നാണ് തിരിച്ചറിഞ്ഞത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വർക്കലയിൽ നടന്ന സംഘർഷത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാണ് പൊലീ​സ് സം​ശ​യി​ക്കു​ന്നത്. മൃതദേഹത്തിന്റെ മു​ഖ​ത്തും ശ​രീ​ര​ത്തും പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. സമീപത്തി ചോരത്തുള്ളികൾ കണ്ടെത്തിയിട്ടുണ്ട്. ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്‌​മോ​ർ​ട്ട​വും ന​ട​ത്തി​യ ശേ​ഷ​മേ മ​ര​ണ കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കൂ എന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com