കാസർകോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 16th June 2020 08:14 AM |
Last Updated: 16th June 2020 08:14 AM | A+A A- |

കാസർകോട്: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്.
ശനിയാഴ്ച ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച കിട്ടും.