ജോസ് കെ മാണിയുടെ മകൾ  പ്രിയങ്ക വിവാഹിതയാകുന്നു; മനസമ്മതം കഴിഞ്ഞു 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങുകൾ
ജോസ് കെ മാണിയുടെ മകൾ  പ്രിയങ്ക വിവാഹിതയാകുന്നു; മനസമ്മതം കഴിഞ്ഞു 

കോട്ടയം: കെ എം മാണിയുടെ കൊച്ചുമകളും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയുടെ മകളുമായ പ്രിയങ്ക വിവാഹിതയാകുന്നു. മണിമല പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകൻ കുര്യൻ തോമസാണ് വരൻ. ഇരുവരുടെയും മനസമ്മതം ഇന്നലെ നടന്നു. അടുത്ത മാസമാണ് വിവാഹം.

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങുകൾ. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.ജോസ് കെ. മാണി, നിഷ ജോസ് കെ. മാണി, കുട്ടിയമ്മ മാണി, വരന്റെ മാതാപിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.  കഴിഞ്ഞ വർഷം ഇവരുടെ വിവാഹനിശ്ചം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com