വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി

വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി
വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാന്‍സ്‌പോര്‍ട്ട്‌നോണ്‍ട്രാന്‍സ്‌പോര്‍ട്ട്) ഏപ്രില്‍ ഒന്നുമുതല്‍ െ്രെതമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു.

നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകള്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീര്‍ഘിപ്പിച്ചത്.

സ്‌റ്റേജ് കാര്യേജുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന െ്രെതമാസ കാലയളവിലെ നികുതി സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com