ഡോ. പി സി തോമസ് അന്തരിച്ചു

ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും പ്രിൻസിപ്പലുമാണ്
ഡോ. പി സി തോമസ് അന്തരിച്ചു

കോയമ്പത്തൂർ: വിദ്യാഭ്യാസ വിദഗ്ധൻ ഡോ പി സി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു.  ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും പ്രിൻസിപ്പലുമാണ്. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അന്ത്യം. സംസ്കാരം ഗുഡ് ഷെപ്പേർഡ് സ്കൂൾ ചാപ്പലിൽ നടക്കും.

കോട്ടയം ഏറ്റുമാനൂർ പാഴോനായിൽ കുടുംബാംഗമാണ്. ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കലിഫോർണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് എജ്യുക്കേഷൻ മാനേജ്‌മെന്റിൽ പിഎച്ച്‌ഡിയും നേടി. എട്ടോളം ദേശീയ -അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പ്രമുഖ ചലച്ചിത്ര നടൻ ജോസ് പ്രകാശിന്റെ മകൾ എൽസമ്മയാണ് ഭാര്യ. മക്കൾ: ജേക്കബ് തോമസ്‌(ലിജു, യുഎസ്എ), ജൂലി. മരുമകൻ പ്രതീഷ്.

ഡോ. പി സി തോമസ് ഫൗണ്ടേഷൻ രൂപീകരിച്ചു സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. ‘ഗോൾ’ എന്ന സിനിമ നിർമിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com