രണ്ടുനില; 800പേര്‍ക്ക് താമസിക്കാം; സംസ്ഥാനത്തെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം തുറക്കുന്നു

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, പൊതു അടുക്കള, ജനറേറ്റര്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ഉണ്ടാകും
രണ്ടുനില; 800പേര്‍ക്ക് താമസിക്കാം; സംസ്ഥാനത്തെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം തുറക്കുന്നു

ആലപ്പുഴ: പ്രകൃതിക്ഷോഭ ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളില്‍ ആദ്യത്തേത് തയ്യാറായി. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുള്ളത്ത് വ്യാഴാഴ്ച നടക്കും. രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉള്‍ക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, പൊതു അടുക്കള, ജനറേറ്റര്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളില്‍ കേന്ദ്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ സമിതികള്‍ക്കു തീരുമാനിക്കാം.

7 ജില്ലകളിലായി 13 കേന്ദ്രങ്ങളുടെ ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അതിനു പുറമേ, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കുവാന്‍ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com