വൈദ്യുതി ബില്ലില്‍ തെറ്റുപറ്റി ; കെഎസ്ഇബി പറയുന്നത് ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് കാനം

വൈദ്യുതി ബോര്‍ഡിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍
വൈദ്യുതി ബില്ലില്‍ തെറ്റുപറ്റി ; കെഎസ്ഇബി പറയുന്നത് ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് കാനം

തിരുവനന്തപുരം : വൈദ്യുതി ബില്ലിലെ അപാകതയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ. ബില്ലിലെ അപാതകകളില്‍ കെഎസ്ഇബിക്ക് വീഴ്ച പറ്റി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി പറയുന്നതൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.

അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന ആരോപണത്തില്‍ സിപിഐ നേതൃയോഗം കെഎസ്ഇബിക്കെതിരെ പ്രമേയം പാസ്സാക്കി. എന്നാല്‍ വൈദ്യുതി ബില്ലിന്‍രെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചത്. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയത്.

ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ബില്ലിന്റെ 70 ശതമാനം അടച്ചാല്‍ മതി. ബാക്കി തുക അടുത്ത തവണ ക്രമീകരിക്കുമെന്നും കെഎസ്ഇബി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com