വൻ കഞ്ചാവ് വേട്ട ; ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി

അറുപത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
വൻ കഞ്ചാവ് വേട്ട ; ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു വന്ന കഞ്ചാവ് പിടികൂടി. അറുപത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം സ്വദേശികളായ ജോസ്,​ഗോപു എന്നിവരാണ് പൊലീസ് പിടിയിലായത്. ജില്ലയിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കടത്തി കൊണ്ടു വരികയായിരുന്നു എന്നാണ് സൂചന.  

കോവിഡ് വ്യാപനം മൂലം പൊലീസ് പരിശോധനയും നിരീക്ഷണവും കുറഞ്ഞതോടെ സംസ്ഥാനത്ത് ലഹരി മരുന്ന് കടത്ത് ശക്തമായിട്ടുണ്ട്.
ഇതേത്തുടർന്ന് പൊലീസും എക്സൈസും  പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com