സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ കൊല്ലത്ത്; ജില്ല തിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് കൊല്ലത്ത്
സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ കൊല്ലത്ത്; ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് കൊല്ലത്ത്. 14 പേര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗം ബാധിച്ചത്. മലപ്പുറത്ത് 11 പേര്‍ക്കും കാസര്‍കോട് 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്.

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 5ന് വൈറസ്ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ജൂണ്‍ 1ന് ചെന്നൈയില്‍ നിന്നു സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35കാരന്‍, ജൂണ്‍ 1ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62കാരന്‍, ഇതേ വിമാനത്തില്‍ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52), മേയ് 31ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി.അങ്ങാടി കാട്ടച്ചിറ സ്വദേശി 64കാരന്‍, ജൂണ്‍ 3ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41കാരന്‍, ജൂണ്‍ 4ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33കാരന്‍, ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി 22കാരി, ജൂണ്‍ 6ന് ബഹ്‌റിനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26കാരന്‍, കാവനൂര്‍ വടക്കുംമല സ്വദേശി 21കാരന്‍, ജൂണ്‍ 10ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

തൃശൂര്‍

ജില്ലയില്‍ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ വിദേശത്തു നിന്നും വിവിധ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തിയവര്‍. ചികിത്സയിലായിരുന്ന 11 പേരുടെ രോഗം ഭേദമായി.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ഒന്നും മൂന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 120 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ഇന്നത്തേത് ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്. ജില്ലയില്‍ 24 പേര്‍ രോഗമുക്തരായി.

റഷ്യയില്‍ നിന്നുവന്ന പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39). ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. യുഎഇയില്‍ നിന്നു വന്നവരായ കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകന്‍, റിയാദില്‍ നിന്നു ജൂണ്‍ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേര്‍ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആണ്‍കുട്ടികള്‍, 25 വയസ്സുള്ള ഗര്‍ഭിണി) എന്നിവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

കോട്ടയം

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96 എണ്ണം നെഗറ്റീവാണ്. കുവൈത്തില്‍നിന്നു മേയ് 27ന് എത്തിയ പരിപ്പ് സ്വദേശിനി(34),  കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തിയ കുമരകം സ്വദേശി(33), അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തിയ കാണക്കാരി സ്വദേശി(29), മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13ന് എത്തിയ കുഴിമറ്റം സ്വദേശിനി(20) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ രണ്ടു പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മേയ് 26ന് കുവൈത്തില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയും(36) മാഞ്ഞൂര്‍ സ്വദേശിനിയുമാണ് (32)  രോഗമുക്തരായത്. ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51 പേരാണ് രോഗമുക്തരായത്.

പത്തനംതിട്ട

ജില്ലയില്‍ ഇന്ന് ഒരു കോവിഡ് കേസ് മാത്രം. ജൂണ്‍ 16നു റഷ്യയില്‍ നിന്നെത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി (21) ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായതിനെ തുടര്‍ന്ന് രോഗം ഉണ്ടെന്നു സ്ഥളരീകരിക്കുകയായിരുന്നു. ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com