എക്‌സൈസ് ഉദ്യോഗസ്ഥന് വൈറസ് ബാധിച്ചത് എവിടെ നിന്ന്?, വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്; അന്വേഷണം

പടിയൂര്‍ സ്വദേശി സുനില്‍കുമാര്‍ (28)  ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്
എക്‌സൈസ് ഉദ്യോഗസ്ഥന് വൈറസ് ബാധിച്ചത് എവിടെ നിന്ന്?, വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്; അന്വേഷണം

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല. കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പടിയൂര്‍ സ്വദേശി സുനില്‍കുമാര്‍ (28)  ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ 25 ബന്ധുക്കളും ഉള്‍പ്പെടുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല.

മൂന്നു ദിവസം മുന്‍പാണ് സുനില്‍കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ കണ്ടുതുടങ്ങി. ഇന്നലെ വൈകീട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 21 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com