നോര്‍ക്ക പരല്‍മീനല്ല, വമ്പന്‍ സ്രാവ്, ലോക കേരള സഭ കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു?; കെ സുരേന്ദ്രന്‍

മടങ്ങി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രായോഗികമായ നടപടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
 നോര്‍ക്ക പരല്‍മീനല്ല, വമ്പന്‍ സ്രാവ്, ലോക കേരള സഭ കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു?; കെ സുരേന്ദ്രന്‍

കോഴിക്കോട്: മടങ്ങി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രായോഗികമായ നടപടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രവാസികള്‍ മടങ്ങി വരാതിരിക്കാന്‍ കേരള സര്‍ക്കാര്‍ നൂലാമാലയുണ്ടാക്കുകയാണ്. മടങ്ങി വരുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രായോഗികമായ നടപടിയല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പച്ചക്കള്ളമാണ്. ഇത്രയധികം കള്ളംപറയുന്ന മറ്റൊരു നേതാവ് കേരളത്തിലില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നോര്‍ക്ക പരല്‍ മീനല്ല, വമ്പന്‍ സ്രാവാണ്. ലോക കേരള സഭ കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു..? നോര്‍ക്ക എന്ത് ചെയ്‌തെന്ന് വിശദീകരിക്കണം. ജലീലിനെ പോലെ വൃത്തികെട്ട മന്ത്രിമാര്‍ മോദിക്കെതിരെ ദുഷ്പ്രചാരണം നടത്തി. പിണറായി മനുഷ്വത്വ വിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പഴയ സമരരീതിയിലേക്ക് ബിജെപി തിരിച്ചുപോകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അസുഖമുള്ളവരെ പ്രത്യേകവിമാനത്തിലാണ് കൊണ്ടുവരേണ്ടതെന്നാണ് പിണറായി പറയുന്നത്. കോവിഡ് പൊസിറ്റീവായാല്‍ രാജ്യത്ത് നിന്ന് വിടാന്‍ സമ്മതിക്കുമോ? ഇത് പിണറായിക്ക് അറിയാത്തതാണോ? ആരും വരാതിരിക്കാനുള്ള തന്ത്രമാണ് പിണറായിയുടേത്. ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍ അയാളെ എവിടെയും കയറ്റില്ല എന്ന് എല്ലാവര്‍ക്കുമറിയാം.

എല്ലാവരെയും തിരിച്ചുകൊണ്ടുവരണം. പ്രവാസികളെ എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.  പ്രവാസികളോട് പിണറായി എന്തിനാണീ ക്രൂരത കാണിക്കുന്നത്? എത്ര മലയാളികള്‍ അവിടെ കിടന്ന് മരിക്കുന്നു. എല്ലാ പ്രവാസികളെയും തിരിച്ച് കൊണ്ടുവരണം എന്നാണല്ലോ നേരത്തെയുള്ള നിലപാട്. കേരളത്തിലെ അവസ്ഥ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. ഇവിടെ ആവശ്യത്തിന്  ക്വാറന്റൈന്‍ സൗകര്യമില്ല. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com