പ്രവാസികള്‍ക്കായി ട്രൂനാറ്റ് ടെസ്റ്റുകള്‍ ലഭ്യമാക്കാന്‍ കേരളം ഒരുക്കമെന്ന് മുഖ്യമന്ത്രി

സൗദി അറേബ്യ, കുവൈത്ത് ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്ക് ഇത് സഹായകമാകുമെന്ന് പിണറായി
പ്രവാസികള്‍ക്കായി ട്രൂനാറ്റ് ടെസ്റ്റുകള്‍ ലഭ്യമാക്കാന്‍ കേരളം ഒരുക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹായവും ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ട്. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത് ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്ക് ഇത് സഹായകമാകുമെന്ന് പിണറായി പറഞ്ഞു.
 
സംസ്ഥാനത്ത് ഇതുവരെ 2,79, 657 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമായി എത്തിയത്. 1772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 669 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 503 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോബാധിതര്‍  327 പേര്‍ റോഡ് വഴിയും 128 പേര്‍ ട്രെയിനിലുമാണ് വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്ന രോഗബാധിതരുടെ കണക്ക് നോക്കിയാല്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ എത്തിയത്. 313 പേരാണ് എത്തിയത്. ഇത് നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍  ഏതായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്.പകുതിയാളുകള്‍ മാത്രം മതി ഒരു സമയം ഓഫിസിലെത്തിയാല്‍ മതിയെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 97 പേര്‍ക്ക്. 89 പേര്‍ രോഗമുക്തി നേടി.  ഇന്ന് ഒരാള്‍ കോവിഡ്19 മൂലം മരണമടഞ്ഞു. കണ്ണൂരില്‍ എക്‌സൈസ് വകുപ്പിലെ െ്രെഡവര്‍ കെ.പി. സുനിലാ(28)ണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര12,ഡല്‍ഹി7, തമിഴ്‌നാട്5, ഹരിയാണ2, ഗുജറാത്ത്2, ഒഡീഷ1.ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം9, കൊല്ലം8, പത്തനംതിട്ട3, ആലപ്പുഴ10, കോട്ടയം2, കണ്ണൂര്‍4, എറണാകുളം4, തൃശ്ശൂര്‍22, പാലക്കാട്11, മലപ്പുറം2, കോഴിക്കോട്1, വയനാട്2, കാസര്‍കോട്11.

കോവിഡ്19 പരിശോധനാഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്14, കൊല്ലം13, കോട്ടയം11, പത്തനംതിട്ട11, ആലപ്പുഴ9, എറണാകുളം6, ഇടുക്കി6, തൃശ്ശൂര്‍6, തിരുവന്തപുരം5, കോഴിക്കോട്5, മലപ്പുറം4, കണ്ണൂര്‍4, കാസര്‍കോട്3 എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com