വളരെ ശ്രദ്ധിക്കേണ്ട സാഹചര്യം ; ആര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഡിഎംഒ

ശരീരത്തിലെ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്
വളരെ ശ്രദ്ധിക്കേണ്ട സാഹചര്യം ; ആര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഡിഎംഒ

കണ്ണൂര്‍ : വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് കണ്ണൂര്‍ ജില്ലയിലുള്ളതെന്ന് ഡിഎംഒ നാരായണ നായിക്ക്. കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ സുനിലിന് മറ്റ് അസുഖങ്ങളില്ല. അതുകൊണ്ടു തന്നെ മരണം കോവിഡ് മാത്രമാകാനാണ് സാധ്യതയെന്നും ഡിഎംഒ പറഞ്ഞു.

ഇതുവരെ മരിച്ചവര്‍ പ്രായമേറിയവരാണ്. എന്നാല്‍ സുനിലിനാകട്ടെ വളരെ ചെറുപ്പമാണ്. ഇതോടെ ആര്‍ക്കും രോഗം വരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ഡിഎംഒ പറഞ്ഞു. ശരീരത്തിലെ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആര്‍ക്ക് എപ്പോള്‍ കോവിഡ് വരും, എന്തു സംഭവിക്കും എന്ന് പറയാന്‍ പറ്റില്ല. കണ്ണൂര്‍ ജില്ലയില്‍ സമൂഹവ്യാപന സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഡ്രൈവറായ പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് ഇന്ന് മരിച്ചത്. 28 വയസ്സായിരുന്നു.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com