സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, 28 വയസുളള എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, 28 വയസുളള എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പടിയൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28) ആണ് മരിച്ചത്. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ െ്രെഡവറാണ് ഇദ്ദേഹം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.

കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തീര്‍ത്തും ഗുരുതരാവസ്ഥയില്‍ ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com