ഏഴ് പുതിയ ഹോട് സ്പോട്ടുകൾ; മുഴുവൻ സ്ഥലങ്ങളും കണ്ണൂരിൽ

ഏഴ് പുതിയ ഹോട് സ്പോട്ടുകൾ; മുഴുവൻ സ്ഥലങ്ങളും കണ്ണൂരിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏഴ് സ്ഥലങ്ങൾ ഹോട് സ്പോട്ടുകളാക്കി. മുഴുവൻ ഹോട് സ്പോട്ടുകളും കണ്ണൂർ ജില്ലയിലാണ്. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകൾ.

അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ, മയ്യിൽ, പാട്യം എന്നിവയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 112 ഹോട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 17 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 11 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒൻപത് പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള എട്ട് പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറ് പേർക്കും, വയനാട്, കാസർക്കോട് ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com