ഒന്നരവയസ്സുള്ള കുഞ്ഞിനെയും യുവതിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രി 12ന് ശേഷമാണ് ഇവരെ കാണാതായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം:  തിരുനാവായ കൊടയ്ക്കലിൽ അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടത്തെപീടിയേക്കൽ ഷഫീഖിന്റെ ഭാര്യ ആബിദ (33), മകൾ ഷഫ്ന ഫാത്തിമ (ഒന്നര) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 12ന് ശേഷമാണ് ഇവരെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. തിരൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com