കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 25 മുതല്‍ നിര്‍ബന്ധം

ഗള്‍ഫില്‍ നിന്നും എത്തിയവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംവിധാനം നീട്ടി സംസ്ഥാനസര്‍ക്കാര്‍
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 25 മുതല്‍ നിര്‍ബന്ധം

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും എത്തിയവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംവിധാനം നീട്ടി സംസ്ഥാനസര്‍ക്കാര്‍. 25 വരെ ഗള്‍ഫില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന വേണ്ട. നാളെ മുതല്‍ നടത്താനായിരുന്നു തീരുമാനം.

അഞ്ച് ദിവസത്തേക്ക് കൂടി ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധനയില്ലാതെ കടന്നുവരാന്‍ പറ്റും. ട്രൂനാറ്റ് സംവിധാനം എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍. ഇതിനായി അഞ്ച് ദിവസമെങ്കിലും സമയം വേണ്ടിവരും. ഇത് കണക്കിലെടുത്താണ് 25വരെ നീട്ടിയത്. 

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരനായ കെ.എസ്.ആര്‍. മേനോന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com