കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്ക്; രോഗബാധിതര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മടങ്ങിവന്നവരില്‍ 1.12 ശതമാനം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെ കൊണ്ടുവരില്ലെന്ന നിലപാടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്ക്; രോഗബാധിതര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്‌ക്കെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

മടങ്ങിവന്നവരില്‍ 1.12 ശതമാനം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെ കൊണ്ടുവരില്ലെന്ന നിലപാടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. ട്രൂ നാറ്റ്, ആന്റിബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതി. ഇതിന് 1,500രൂപവരെയാണ് ചിലവ്. രണ്ടുമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നാട്ടിലേക്ക് വരാന്‍ പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ദുബായ് കെ എം സി സിക്ക് വേണ്ടി ഷഹീര്‍ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.ഇതേ ആവശ്യം ഉന്നയിച്ചു റെജി താഴ്മണ്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com