പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുനാവായയില്‍ കാണാതായ യുവതിയും ഒന്നര വയസുള്ള കുട്ടിയും കിണറ്റില്‍ മരിച്ച നിലയില്‍

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

മലപ്പുറം: മലപ്പുറം തിരുനാവായയിൽ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കല്‍ ബന്തര്‍കടവില്‍ താമസിക്കുന്ന പാടത്തേ പീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33) മകള്‍ ഒന്നര വയസ്സുള്ള സഫ്‌ന ഫതൂന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് ഇവരുടെ ചെരിപ്പ് കണ്ടത്.

തുടര്‍ന്ന് കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരില്‍നിന്നും ഫയർഫോഴ്സ് എത്തിയാണ് കുട്ടിയുടെ  മൃതദേഹം പുറത്തെടുത്തത്. ഇരുവരെയും കാണാതായതായി വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com