പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതനായ എംഎല്‍എ വോട്ട് ചെയ്യാനെത്തി; ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി

ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു എംഎല്‍എ
പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതനായ എംഎല്‍എ വോട്ട് ചെയ്യാനെത്തി; ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി

ജയ്പുര്‍: കോവിഡ് ക്വാറന്റൈന്‍ ലംഘിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ബിജെപി. രാജസ്ഥാനിലെ നഗര്‍ എംഎല്‍എ വാജിബ് അലിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു വാജിബ് അലി. പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൊന്നില്‍ വ്യാഴാഴ്ചയാണ് വാജിബ് അലി തിരിച്ചെത്തിയത്. തുടര്‍ന്ന് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും എത്തി. പിപിഇ കിറ്റ് ധരിച്ചാണ് എംഎല്‍എ എത്തിയത്. ഇത് ക്വാറന്റീന്‍ ലംഘനമാണെന്നും എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.ബിജെപി എംഎല്‍എ രാംലാല്‍ ശര്‍മയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം യാത്ര ആരംഭിക്കുന്നതിന് മുന്‍പും രാജ്യത്ത് എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തിയിരുന്നുവെന്നും നെഗറ്റീവ് ആയിരുന്നു പരിശോധനാഫലമെന്നും വാജിബ് അലി പ്രതികരിച്ചു. ഒരു എംഎല്‍എ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രത്യേകമായാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തിയത്. അനാവശ്യമായാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വാജിബ് അലി പ്രതികരിച്ചു.മധ്യപ്രദേശില്‍ കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എയും ഇന്ന് പിപിഇ കിറ്റ് ധരിച്ച്  വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com