കരിപ്പൂര്‍ വിമാനത്താവളം
കരിപ്പൂര്‍ വിമാനത്താവളം

ലൈറ്റ് ഓഫാക്കിയത് മുതല്‍ ഉപദ്രവം; ചാര്‍ട്ടേഡ് വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമമെന്ന് യുവതി; പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ പരാതി

വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗിക അതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്‍ക്കറ്റില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യുവതിയാണ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

വിമാനം പുലര്‍ച്ചെ 4.30 നാണ് കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com