സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം

ചില്ലറ വ്യാപാരികള്‍ 20 എ ലൈസന്‍സ് എടുക്കണം. മൊത്തവിതരണ ഏജന്‍സികള്‍ക്ക് ബി ലൈസന്‍സ് വേണം
സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം

തിരുവനന്തപുരം: സാനിറ്റൈസര്‍ വില്‍ക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം.  ചില്ലറ വ്യാപാരികള്‍ 20 എ ലൈസന്‍സ് എടുക്കണം. മൊത്തവിതരണ ഏജന്‍സികള്‍ക്ക് ബി ലൈസന്‍സ് വേണം. അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാല്‍ നടപടിയെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നിയന്ത്രണം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ കണ്ടെത്തിയിരുന്നു. ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ 20 എ ലൈസന്‍സ് എടുക്കണം. മരുന്ന് വിതരണക്കാരല്ലാത്തവര്‍ മൊത്തവിതരണം നടത്തുകയാണെങ്കില്‍ 20 ബി ലൈസന്‍സ് എടുക്കണം. സാനിറ്റൈസര്‍ ആരെങ്കിലും ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്.

ഓരോ ജില്ലയിലും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നാണ് വ്യാപാരികള്‍ ലൈസന്‍സ് എടുക്കേണ്ടത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. മരുന്ന് കടകള്‍ക്ക് ബാധകമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com