ഓട്ടോയിലും ടാക്‌സിയിലും ട്രിപ്പ് ഷീറ്റുകള്‍; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ പൂട്ടും.
സെക്രട്ടേറിയറ്റിന് മുന്നിലെ പരിശോധന/ചിത്രം: എക്‌സ്പ്രസ്
സെക്രട്ടേറിയറ്റിന് മുന്നിലെ പരിശോധന/ചിത്രം: എക്‌സ്പ്രസ്


തിരുവനന്തപുരം: കോവിഡ് 19ന്റെ സാമൂഹ്യ വ്യാപന സാധ്യത തള്ളിക്കളയാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി പൊലീസ്. ഓട്ടോ, ടാക്‌സി എന്നിവയില്‍ സഞ്ചരിക്കുന്നവരുടെ വിവരം ശേഖരിക്കാന്‍ ട്രിപ്പ് ഷീറ്റ് സംവിധാനം എര്‍പ്പെടുത്തും. സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ പൂട്ടും.

നഗരത്തില്‍ കോവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.

ബസ് സ്‌റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അലകം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോളിങ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ചില കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com