ഡപ്യൂട്ടി കമ്മീഷണറുടെ ഔദ്യോ​ഗിക വസതിയിൽ 16 മൂർഖൻ കുഞ്ഞുങ്ങൾ

ഡപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെ വളപ്പിൽ നിന്ന് 16 മൂർഖൻ പാമ്പുകളെ പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : ഡപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെ വളപ്പിൽ നിന്ന് 16 മൂർഖൻ പാമ്പുകളെ പിടികൂടി. സിറ്റിയിൽ പുതുതായി ചുമതലയേറ്റ ഡിസിപി സുജിത് ദാസിന്റെ മലാപ്പറമ്പിലെ ക്വാർട്ടേഴ്സിനു പിൻവശത്തെ കുറ്റിക്കാടുകളിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പകൽ ഒരു പാമ്പിനെ കണ്ടതോടെ വനശ്രീയിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനശ്രീ ജീവനക്കാരനായ അനീഷ് എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് 16 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. എന്നാൽ ഇവയുടെ തള്ള പാമ്പിനെ പിടികൂടാൻ സാധിച്ചില്ല. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടും കാട്  രൂപപ്പെട്ടതാണ് പാമ്പുകൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com