'നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണം' : മുല്ലപ്പള്ളിയെ വിമര്‍ശിച്ച് പി ജയരാജന്‍

ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട്, അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ്
'നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണം' : മുല്ലപ്പള്ളിയെ വിമര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍ : ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജന്‍. ശൈലജ ടീച്ചര്‍ക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട്, അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കോഴിക്കോട് നിപ്പാ വൈറസ് ബാധയുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധിയാണ് മുല്ലപ്പള്ളി. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനങ്ങള്‍ വിലയിരുത്തട്ടെ. ജയരാജന്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണ്. ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട്, അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.എംപിയായ ഘട്ടത്തില്‍ കോഴിക്കോട് നിപ്പാ വൈറസ് ബാധയുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധി കൂടിയാണ് ശ്രീ മുല്ലപ്പള്ളി.അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനങ്ങള്‍ വിലയിരുത്തട്ടെ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com