'പാവപ്പെട്ട വീടാണ്', ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണമെന്ന് കെഎസ്‌യു, ഞങ്ങള്‍ നല്‍കാമെന്ന് എസ്എഫ്‌ഐ; ഒരുമയുടെ സന്ദേശം

കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ നന്മയ്ക്കായി ഒന്നിക്കണമെന്ന സന്ദേശം അന്വര്‍ത്ഥമാക്കി പ്രമുഖ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും
'പാവപ്പെട്ട വീടാണ്', ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണമെന്ന് കെഎസ്‌യു, ഞങ്ങള്‍ നല്‍കാമെന്ന് എസ്എഫ്‌ഐ; ഒരുമയുടെ സന്ദേശം

മലപ്പുറം:  കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ നന്മയ്ക്കായി ഒന്നിക്കണമെന്ന സന്ദേശം അന്വര്‍ത്ഥമാക്കി പ്രമുഖ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും. ഓണ്‍ലൈന്‍ പഠനത്തിന് ടിവിയില്ലാതെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ വേദന പങ്കുവെച്ച കെഎസ്‌യുവിന് സഹായ ഹസ്തവുമായാണ് എസ്എഫ്‌ഐ രംഗത്തുവന്നത്.

മലപ്പുറത്ത് വ്യാഴാഴ്ചയാണ് സംഭവം. പാവപ്പെട്ട വീട്ടിലേക്കൊരു ടിവി വേണം എന്ന് പറഞ്ഞ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ വാട്‌സാപ്പ് സ്റ്റാറ്റസിട്ടു. ടിവി കൈമാറിയാണ് എസ്എഫ്‌ഐ ഒരുമയുടെ സന്ദേശം പകര്‍ന്നത്.

ഹാരിസ് മുതൂറിന്റെ സന്ദേശത്തിന് സഹകരണം വാഗ്ദാനം ചെയ്ത് ആദ്യമെത്തിയത് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീറിന്റെ മെസേജാണ്. 'ഒരു ടിവി വേണം. വളരെ പാവപ്പെട്ട വീടാണ്. അടുത്ത വീട്ടില്‍ പോയിട്ടാണ് പഠിക്കുന്നത്'- എന്നായിരുന്നു ഹാരിസിന്റെ സ്റ്റാറ്റസ്. 'ടിവി ഞങ്ങള്‍ നല്‍കാം'- എന്നതായിരുന്നു കെ എ സക്കീറിന്റെ മറുപടി. വിളിച്ച് കാര്യങ്ങള്‍ തിരക്കിയശേഷം ആ വിദ്യാര്‍ഥിക്ക് ടിവി കൊടുക്കാമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉറപ്പുനല്‍കി. വെള്ളിയാഴ്ച രാവിലെ മലപ്പുറം പ്രസ് ക്ലബ്ബിലെത്തി കെ എ സക്കീര്‍ ഹാരിസ് മുതൂരിന് ടി വി കൈമാറി.

കഴിഞ്ഞവര്‍ഷം കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ചുള്ള എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com