മൂന്ന് പുതിയ ഹോട് സ്പോട്ടുകൾ കൂടി; ആകെ 111; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

മൂന്ന് പുതിയ ഹോട് സ്പോട്ടുകൾ കൂടി; ആകെ 111; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി
മൂന്ന് പുതിയ ഹോട് സ്പോട്ടുകൾ കൂടി; ആകെ 111; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട് സ്‌പോട്ടുകൾ കൂടി. തിരുവനന്തപുരം കോർപറേഷൻ, കോട്ടയം ജില്ലയിലെ ചിറക്കടവ്, എറണാകുളം ജില്ലയിലെ വെങ്ങോല എന്നിവയാണ് പുതിയ ഹോട് സ്പോട്ടുകൾ. ഇതോടെ നിലവിൽ സംസ്ഥാനത്താകെ 111 ഹോട് സ്പോട്ടുകളാണ് ഉള്ളത്.

പാലക്കാട് ജില്ലയിലെ നാല് പ്രദേശങ്ങളെ ഹോട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ഷൊർണൂർ, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയേയാണ് ഹോട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്.

തിരുവനന്തപുരം കോർപറേഷനിലെ 55 (കാലടി ജങ്ഷൻ), 70 (ആറ്റുകാൽ, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷൻ), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com