സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരന്‍;കേരളത്തെ അധിക്ഷേപിച്ചു; മുല്ലപ്പള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

രാഷ്ട്രീയ തിമിരം ബാധിച്ച ഒരു മനസ്സിന്റെ ജല്‍പനമായി അവഗണിക്കേണ്ടതല്ല ഇതൊന്നും.
സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരന്‍;കേരളത്തെ അധിക്ഷേപിച്ചു; മുല്ലപ്പള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എതിരെയുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളി സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന കേരളത്തിന് ആകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്പയെ ചെറുക്കാന്‍ ആരോഗ്യമന്ത്രി മുന്നില്‍ത്തന്നെയുണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിച്ചതാണ്. ആ മന്ത്രിയെ നിപ്പാ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിച്ചു. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യമന്ത്രിയെക്കുറിച്ച് അധിക്ഷേപിക്കുന്നതിന്റെ പ്രകോപനം എന്താണ്. ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിച്ചത്. അതിന് വേട്ടയാടാന്‍ ശ്രമിക്കുന്നു. പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല.

ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിലാണ് നാം കൊറോണയെ ചെറുക്കുന്നത്. ഇത് സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്. രാഷ്ട്രീയ തിമിരം ബാധിച്ച ഒരു മനസ്സിന്റെ ജല്‍പനമായി അവഗണിക്കേണ്ടതല്ല ഇതൊന്നും.-മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com