'കിടക്കയിലിട്ട പാമ്പ് ഉടന്‍ ഉത്രയെ കൊത്തിയില്ല, ഒടുവില്‍ സൂരജ് ചെയ്തത് ഇങ്ങനെ'; നിര്‍ണായക വെളിപ്പെടുത്തല്‍

അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
'കിടക്കയിലിട്ട പാമ്പ് ഉടന്‍ ഉത്രയെ കൊത്തിയില്ല, ഒടുവില്‍ സൂരജ് ചെയ്തത് ഇങ്ങനെ'; നിര്‍ണായക വെളിപ്പെടുത്തല്‍

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പാമ്പിനെ കൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനെ കുറിച്ച് മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ് മൊഴി നല്‍കി.

ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ ഉപയോഗിച്ച് പാമ്പിനെ കൊണ്ടുവന്ന ജാര്‍ സൂരജ് പൊക്കി. ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് സൂരജ് മൊഴി നല്‍കി. പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ ഒളിപ്പിച്ച വീട് അടക്കമുളള സ്ഥലങ്ങളില്‍  പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്.
മാര്‍ച്ച് 2ന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന്  സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നല്‍കിയത്.

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.  സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും   പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും  സൂരജ് മൊഴി നല്‍കിയിരുന്നു. ഉത്ര കൊലപാതക കേസില്‍  മാര്‍ച്ച് 24 ന്  ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com