കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു
കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജ്വസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com