കെകെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രികരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു;  കേസെടുത്തു

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസ്
കെകെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രികരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു;  കേസെടുത്തു

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎഫ്‌ഐ മുക്കം മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്‍മാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com