കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 252ആയി; കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

നേരത്തെ ബഹ്‌റൈനില്‍ കണ്ണൂര്‍ ഏഴോം സ്വദേശി മരിച്ചിരുന്നു. എംപി രാജന്‍ എന്ന അമ്പതുകാരനാണ് മരച്ചത്.
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 252ആയി; കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്. ഡോ. സുലൈന്‍മാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്. സഹോദരങ്ങള്‍: ശഫീഖ്, ഖൈറുന്നീസ.

നേരത്തെ ബഹ്‌റൈനില്‍ കണ്ണൂര്‍ ഏഴോം സ്വദേശി മരിച്ചിരുന്നു. എംപി രാജന്‍ എന്ന അമ്പതുകാരനാണ് മരച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 252ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com