പാലക്കാട് ജില്ലയില്‍ പൊലീസുകാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ്

പാലക്കാട് ജില്ലയില്‍ 26കാരനായ പൊലീസുകാരന് കോവിഡ്‌
പാലക്കാട് ജില്ലയില്‍ പൊലീസുകാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ്


പാലക്കാട്: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തനായി ഒരാള്‍ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും എത്തിയതാണ്.കൂടാതെ കൂടല്ലൂര്‍ പല്ലശ്ശന സ്വദേശിയായ ഒരു പോലീസുകാരനും നല്ലേപ്പിള്ളി സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 149 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്‌പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com